മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് യു.എസ് പ്രസിഡന്റ് ഒബാമ ഇന്ത്യയിലെത്തി

single-img
25 January 2015

obamaന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയിലെത്തി. കാലത്ത് 9.45ന് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ പത്‌നി മിഷേലിനൊപ്പമാണ് ഒബാമ എത്തിയത്. ഇരുവരേയും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചു.

റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിലെ മുഖ്യാതിഥിയാണ് ഒബാമ. പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഒബാമ എത്തുന്നത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ മുഖ്യാതിഥിയാകുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ. അമേരിക്കന്‍ പ്രസിഡന്റായശേഷം ഇത് രണ്ടാം തവണയാണ് ഒബാമ ഇന്ത്യയിലെത്തുന്നത്.