കേരള കോണ്‍ഗ്രസ് ആരുടെയും കുടുംസ്വത്തല്ല; ജോസ് കെ. മാണിക്ക് സിന്ദാബാദ് വിളിക്കാമെന്ന് പറഞ്ഞല്ല പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് പി.സി. ജോര്‍ജ്ജ്

single-img
24 January 2015

PC Georgeകേരള കോണ്‍ഗ്രസ് ആരുടെയും കുടുംബ സ്വത്തല്ലെന്നും കെ.എം മാണി രാജിവയ്‌ക്കേണ്ട പ്രത്യേക സാഹചര്യം ഉണ്ടായാല്‍ ജോസ്.കെ മാണി മന്ത്രിയാകുന്നത് മാന്യതയല്ലെന്നും ചീഫ് വിപ്പ് പി.സി ജോര്‍ജ്. ജോസ് കെ.മാണി പിഞ്ചിലയാണെന്നും ഇതിലും മൂത്തു പഴുത്ത നേതാക്കള്‍ പാര്‍ട്ടിയില്‍ വേറെയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ജോസ് കെ.മാണിക്ക് സിന്ദാബാദ് വിളിക്കാമെന്ന് പറഞ്ഞല്ല പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. മാണി ഗ്രൂപ്പിലും ജോസഫ് ഗ്രൂപ്പിലും മന്ത്രിയാകാന്‍ യോഗ്യതയുള്ളവരുണ്ട്. ജോസ് കെ. മാണി പാര്‍ട്ടിയുടെ എംപിയാണ്. എംഎല്‍എ അല്ലാത്തൊരാളെ മന്ത്രിയാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.എം മാണി രാജിവയ്ക്കണമെന്ന് ഇപ്പോള്‍ ഞാന്‍ ആവശ്യപ്പെടുന്നത് രാഷ്ട്രീയ മാന്യതയ്ക്ക് ചേര്‍ന്നതല്ല. കള്ളുകച്ചവടക്കാരുടെ ആരോപണത്തിന്റെ പേരില്‍ ധാര്‍മികത പറഞ്ഞ് രാജിവയ്‌ക്കേണ്ടതില്ല. പക്ഷേ ബാര്‍ കോഴക്കേസില്‍ കോടതിയുടെ പരാമര്‍ശം ഉണ്ടായാല്‍ അത് ധാര്‍മികതയാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കെ.എം മാണിക്കു പിന്നില്‍ ഉറച്ചു നില്‍ക്കുമെന്നും അവസാനം പി.സി ജോര്‍ജ് പറഞ്ഞു.