ബരാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനം വെട്ടിച്ചുരുക്കിയേക്കും, താജ് മഹല്‍ സന്ദര്‍ശനകാര്യത്തില്‍ നിലപാട് അറിയിക്കാതെ അമേരിക്ക

single-img
24 January 2015
The-Obama-family-dog-Bo-T-006അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനം വെട്ടിച്ചുരുക്കാന്‍ സാധ്യത. ഒബാമ ആഗ്ര സന്ദര്‍ശകാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഒബാമയുടെ ആഗ്ര സന്ദര്‍ശകാര്യത്തില്‍ അമേരിക്ക അന്തിമനിലപാട് ഇന്ത്യയെ അറിയിച്ചിട്ടുമില്ല. അതേസമയം ഒബാമയെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ആഗ്രയില്‍ പൂര്‍ത്തിയായിട്ടുണ്ട്. 27നാണ് ഒബാമയുടെ താജ് മഹല്‍ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്.
നാളെ രാവിലെ 10 മണിയോടെ ഡല്‍ഹിയില്‍ വിമാനം ഇറങ്ങുന്ന ബരാക് ഒബാമയ്ക്കും ഭാര്യ മിഷേലിനും ഊഷ്മള വരവേല്‍പ്പാണ് രാജ്യം നല്‍കുക. കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയുഷ് കോയല്‍ അമേരിക്കന്‍ പ്രസിഡന്റിനെയും സംഘത്തെയും വിമാനത്താവളത്തില്‍ സ്വീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിമാനത്താവളത്തിലെത്തി ഒബാമയെ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
രാഷ്ട്രപതി ഭവനിലാണ് സ്വീകരണ ചടങ്ങുകള്‍ നടക്കുക. നാളെ ഉച്ചയോടെ തന്നെ ഹൈദാരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒബാമയും കൂടിക്കാഴ്ച നടത്തും. ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി ഒരുക്കുന്ന അത്താഴ വിരുന്നില്‍ ഒബാമ പങ്കെടുക്കും.
 ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം മോദിയും ഒബാമയും സംയുക്ത പ്രസ്താവനയും നടത്തും. ഊര്‍ജ്ജം പ്രതിരോധം, തീവ്രവാദം, രാജ്യസുരക്ഷ, എന്നി മേഖലകളില്‍ ഇന്ത്യയും അമേരിക്കയും സഹകരണ കരാര്‍ ഒപ്പ് വയ്ക്കും. റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി എത്തുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ.