കെ.എം മാണിയുടെ രാജിയെച്ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത രൂക്ഷം, മന്ത്രിസ്ഥാനം ഒഴിയണമെന്ന് ഭൂരിപക്ഷ അഭിപ്രായം

single-img
24 January 2015
Maniബാര്‍ കോഴ വിവാദത്തെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത രൂക്ഷമാകുന്നു. മന്ത്രി സ്ഥാനം രാജിവെച്ച് കെ.എം മാണി അന്വേഷണം നേരിടണമെന്നാണ് ഭൂരിപക്ഷനേതാക്കളുടെയും അഭിപ്രായം. കെ.എം മാണിക്കെതിരായ ആരോപണം പാര്‍ട്ടിയുടെ പ്രതിച്ഛായ്ക്ക് മങ്ങലേല്‍പ്പിച്ചെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു. മാണി രാജിവെച്ചാല്‍ പകരം ആരെന്ന ചര്‍ച്ചയും പാര്‍ട്ടിയില്‍ സജീവമായി.
പകരം മന്ത്രിയെക്കുറിച്ച് പി സി ജോര്‍ജ് നിലപാട് വ്യക്തമാക്കിയതോടെയാണ് നേതാക്കള്‍ക്കിടയിലെ അഭിപ്രായവ്യത്യാസം വ്യക്തമായത്. മാണിക്കുപകരം ജോസ് കെ മാണിയെ മന്ത്രിയാക്കാനും ഒരു വിഭാഗം ആലോചിക്കുന്നുണ്ട്. എന്നാല്‍ ജോസ് കെ മാണി നേതൃത്വത്തിലേക്ക് വരുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ട്.എംഎല്‍എമാരില്‍ ഒരാള്‍ മാത്രമേ ജോസ് കെ മാണിയെ പിന്തുണക്കുന്നുള്ളൂ. ജോസഫ് വിഭാഗത്തിനും ജോസ് കെ മാണിയെ മന്ത്രിയാക്കാന്‍ താത്പര്യമില്ല. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് പിസി ജോര്‍ജിന്റെ പരസ്യ പ്രസ്താവന.
അതേസമയം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയും മാണിയുടെ വിശ്വസ്തനുമായ സിഎഫ് തോമസിന് അവസരം നല്‍കണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.  എതിര്‍പ്പുകളെ അവഗണിച്ച് ജോസ് കെമാണിക്ക് മന്ത്രിസ്ഥാനം നല്കിയാല്‍ കേരള കോണ്ഗരസില്‍് വലിയ പൊട്ടിത്തെറി ഉറപ്പാണ്. പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയുടെ യോഗം അടുത്ത ദിവസങ്ങളില്‍ ഉണ്ടാകും. കെഎം മാണിയുടെ രാജ്യക്കാര്യത്തില്‍ യോഗത്തില്‍ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് സൂചന.