ഭാര്യമാരെ സ്‌നേഹിക്കുന്നുവെങ്കില്‍ മതംമാറി ഹിന്ദുവാകാന്‍ അമീര്‍- ഷാരൂഖ്- സെയ്ഫ് അലിഖാന്‍മാരോട് ഹിന്ദുമഹാസഭ

single-img
24 January 2015

salman-aamir-srk-ajay-saifഭാര്യമാരെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ആമിറും ഷാരൂഖും സെയ്ഫ് അലിഖാനും ഹിന്ദു മതം സ്വീകരിക്കണമെന്ന് ഹിന്ദു മഹാസഭ. സംഘടനയുടെ വാരികയായ ഹിന്ദു സഭാ വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് താരങ്ങള്‍ മതം മാറണമെന്ന് ആവശ്യപ്പെടുന്നത്.

ഷാരൂഖ് വിവാദം കഴിച്ചത് ഗൗരി ഖാനിനെയാണ്. ആമിര്‍ കിരണ്‍ റാവുവിനെയും സെയ്ഫ് അവിഖാന്‍ കരീനാ കപൂറിനെയുമാണ് വിവാഹം കഴിച്ചത്. മൂന്ന് ഖാന്‍മാര്‍ക്ക് പുറമെ ഫര്‍ദീന്‍ ഖാനെയും ഇമ്രാന്‍ ഹശ്മിയെയും സംഘടന ഹിന്ദുവാകാന്‍ വെല്ലുവിളിച്ചിട്ടുണ്ട്.

ഇവര്‍ സ്വാന്തം ഭാര്യമാരെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ഹിന്ദു മതത്തിലേക്ക് മാറി ഭാര്യമാരുടെ മതത്തിലെയും സംസ്‌ക്കാരത്തിലെയും ആചാരാനുഷ്ടാനങ്ങള്‍ പിന്തുടരണമെന്ന് വെല്ലുവിളിക്കുന്നതായി വാരികയുടെ എഡിറ്റര്‍ മുന്ന കുമാര്‍ സിങ് പറഞ്ഞു. കൂടാതെ ശര്‍മിള ടാഗോര്‍, കരീനാ കപൂര്‍, ഗൗരി, കിരണ്‍ റാവു, റിനാ ദത്ത്, ഗൗരി ഛിബ്ബര്‍ എന്നിവര്‍ ലൗവ് ജിഹാദിന്‍രെ ഇരകളാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.