ബിജു രമേശിന് പിന്തുണയുമായി ശിവഗിരി മഠം; ബാര്‍ കോഴവിവാദത്തില്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമേറുന്നു

single-img
24 January 2015
bijuമന്ത്രി കെ.എം മാണിക്കെതിരെ ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിന് പിന്തുണ അറിയിച്ച് ശിവഗിരി മഠം രംഗത്ത്. ബിജുവിനെ തിരുവനന്തപുരത്തെ വസതിയില്‍ സന്ദര്‍ശിച്ചാണ് ശിവഗിരി മഠാധിപതി പ്രകാശാനന്ദ ശിവഗിരി മഠത്തിന്റെ പിന്തുണ അറിയിച്ചത്. ഇതോടെ കോഴ വിവാദത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി.
 അതേസമയം ബാര്‍ കോഴ കേസില്‍ അന്വേഷണം വൈകിപ്പിക്കുന്നത് താനാണെന്ന വാദം ബിജു രമേശ് തള്ളി. സാക്ഷികള്‍ കൂറുമാറുന്ന സാഹചര്യത്തിലാണ് ഓരോ ഘട്ടത്തിലും കൂടുതല്‍ തെളിവുകള്‍ നല്‍കിയത്.  മാണിക്കെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്നും അത് ഇപ്പോള്‍ ഹാജരാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബിജു രമേശ് വ്യക്തമാക്കി.
ബിജു രമേശ് ഓരോ ദിവസവും പുതിയ തെളിവുകള്‍ കൊണ്ടുവരുന്നത് കേസന്വേഷണത്തിന്റെ വേഗം കുറയ്ക്കുന്നുവെന്ന് അഡ്വക്കേറ്റ് ജനറല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന എ.വി താമരാക്ഷന്റെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. വിധി പ്രസ്താവിക്കുന്നതിനായി കേസ് ബുധനാഴ്ചയിലേക്ക് മാറ്റി.