ഒടുവില്‍ രണ്ട് വയസ്സുകാരനും പറഞ്ഞു ‘ അഷ്ടിക്ക് വകയില്ലാത്ത മാണി സാറിന് എന്റെ വക 500 രൂപ’

single-img
24 January 2015
2ageഅനൂപ് ചന്ദ്രന്റെയും ആഷിക്ക് അബുവിന്റെ അതേ പാത പിന്തുടര്‍ന്ന് ഒരു കൊച്ചു പയ്യനും. ഒരു രണ്ട് വയസ്സുകാരനാണ് ‘മാണിസാറിന്’ വേണ്ടി അഞ്ഞൂറ് രൂപ നല്‍കാന്‍ തയ്യാറായി സെല്‍ഫി വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. കുട്ടിക്ക് മറ്റാരോ സംഭാഷണം പറഞ്ഞുകൊടുക്കുന്നു എന്ന കാര്യം വീഡിയോയില്‍ നിന്നും വ്യക്തമാണ്. ‘എന്ത് വന്നാലും മാണി സാര്‍ രാജി വക്കരുത്. താങ്കള്‍ക്ക് കഴിഞ്ഞുകൂടാന്‍ കഷ്ടപ്പാടാണെന്ന് മനസ്സിലായി. എന്റെ വക അഞ്ഞൂറ് രൂപ മണി ഓര്‍ഡര്‍ ആയി അയക്കും’ എന്നാണ് വീഡിയോയില്‍ കുട്ടി പറയുന്നത്.
അനൂപ് ചന്ദ്രന്റെയും ആഷിക്ക് അബുവിന്റെ അതേ പാത പിന്തുടര്‍ന്ന് ഒരു കൊച്ചു പയ്യനും. ഒരു രണ്ട് വയസ്സുകാരനാണ് ‘മാണിസാറിന്’ വേണ്ടി അഞ്ഞൂറ് രൂപ നല്‍കാന്‍ തയ്യാറായി സെല്‍ഫി വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. കുട്ടിക്ക് മറ്റാരോ സംഭാഷണം പറഞ്ഞുകൊടുക്കുന്നു എന്ന കാര്യം വീഡിയോയില്‍ നിന്നും വ്യക്തമാണ്. ‘എന്ത് വന്നാലും മാണി സാര്‍ രാജി വക്കരുത്. താങ്കള്‍ക്ക് കഴിഞ്ഞുകൂടാന്‍ കഷ്ടപ്പാടാണെന്ന് മനസ്സിലായി. എന്റെ വക അഞ്ഞൂറ് രൂപ മണി ഓര്‍ഡര്‍ ആയി അയക്കും’ എന്നാണ് വീഡിയോയില്‍ കുട്ടി പറയുന്നത്.
ഫേസ്ബുക്കില്‍ പുതിയതായി തുടങ്ങിയ എന്റെവക500 എന്ന കമ്യൂണിറ്റിയില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആയിരത്തിലധികം ലൈക്കുകളും അഞ്ഞൂറിലധികം ഷെയറുകളും ലഭിച്ചുകഴിഞ്ഞു. സിനിമ സംവിധായകന്‍ ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആയിരുന്നു എന്റെവക500 എന്ന ഹാഷ്ടാഗിന് തുടക്കമിട്ടത്. തുടര്‍ന്ന് അനൂപ് ചന്ദ്രനും സെല്‍ഫി വീഡിയോയുമായി രംഗത്തെത്തുകയായിരുന്നു.