സിനിമാ താരമായില്ലായിരുന്നുവെങ്കില്‍ താന്‍ സായുധസേനയില്‍ ചേര്‍ന്ന് രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമായിരുന്നുവെന്ന് പ്രിഥ്വിരാജ്

single-img
24 January 2015

Picket-43താന്‍ സിനിമാതാരമായില്ലായിരുന്നുവെങ്കില്‍ സായുധ സേനയില്‍ ചേര്‍ന്ന് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമായിരുന്നുവെന്ന് പൃഥ്വിരാജ്. എറണാകുളം ശ്രീധര്‍ തീയറ്ററില്‍ പിക്കറ്റ് 43 ല്‍ പൃഥ്വിരാജിന്റെ പട്ടാളവേഷം കാണാനെത്തിയ കുട്ടിപ്പട്ടാളത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. 21 ബറ്റാലിയന്‍ കേരളയില്‍പ്പെട്ട 150 ഓളം എന്‍സിസി കേഡറ്റുകളെയാണ് പൃഥ്വിരാജ്‌നേരിട്ടെത്തി കണ്ടത്.

അഞ്ച് വര്‍ഷം എന്‍സിസി കേഡറ്റായി പ്രവര്‍ത്തിച്ച അനുഭവം പൃഥ്വിരാജ് പങ്കുവെച്ചു.എറണാകുളം ജില്ലയിലെ നാല് സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ ചിത്രം കാണാനെത്തുകയും പൃഥ്വിരാജിനുളള ഉപഹാരം സമ്മാനിക്കുകയും ചെയ്തു.