മോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും വര്‍ഗീയ അജന്‍ഡകള്‍ക്കെതിരെ രാജ്യം കരുതിയിരിക്കണമെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷന്‍

single-img
24 January 2015
prasantha bhushanപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വര്‍ഗീയ അജന്‍ഡകള്‍ക്കെതിരെ രാജ്യം കരുതിയിരിക്കണമെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷന്‍ പറഞ്ഞു. പ്രസ് ക്‌ളബ്ബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ പങ്കെടുക്കുകവേയാണ് അദ്ദേഹം മോഡിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്.
‘കേന്ദ്രസര്‍ക്കാരിനൊപ്പം സംഘപരിവാര്‍ സംഘടനകളെല്ലാമുണ്ട്. രാജ്യമാകെ വര്‍ഗീയ വിഷം പരത്തുകയാണ് ഈ സംഘടനകള്‍ എന്ന് മറക്കരുത്. മറ്റുള്ളവരുടെ വ്യക്തിത്വം വകവയ്ക്കാത്ത ഫാസിസ്റ്റ് രീതികളാണ് മോദിക്കും ഈ സംഘടനാ നേതാക്കള്‍ക്കുമുള്ളത്. ഭൂമി ഏറ്റെടുക്കല്‍, പ്രകൃതി സംരക്ഷണം, തൊഴിലുറപ്പ് തുടങ്ങിയ മേഖലകളില്‍ യുപിഎ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജനോപകാര പ്രദമായ പല നിയമങ്ങളും മോദി സര്‍ക്കാര്‍ റദ്ദാക്കുകയാണെന്നും പ്രശ്ന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തി.
ജഡ്ജിമാര്‍ പോലും അഴിമതിയില്‍ നിന്നു മുക്തരല്ല. അഴിമതി തടയാന്‍ മോദി സര്‍ക്കാരിനും കഴിയുന്നില്ല. ലോക്പാല്‍ നിയമനം നടത്തുന്നില്ല. സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷണര്‍, സിബിഐ ഡയറക്ടര്‍, കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ തുടങ്ങിയ നിയമനങ്ങളില്‍ സുതാര്യതയില്ല. ധൈര്യവും കഴിവും സത്യസന്ധതയുമുള്ള ഉദ്യോഗസ്ഥരെ ഇത്തരം സ്ഥാനങ്ങളില്‍ നിയമിക്കാന്‍ പ്രതിപക്ഷ നേതാവിനും താല്‍പര്യമില്ല. കാരണം,  അവരുടെ ഭരണ കാലത്തു നടന്ന അഴിമതിയും അന്വേഷിച്ചാലോ എന്ന ഭയമാണെന്നും പ്രശാന്ത് ഭൂഷന്‍ ചൂണ്ടിക്കാട്ടി.