നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ പത്മപുരസ്‌കാര ലിസ്റ്റില്‍ രാംദേവ്, ശ്രീ ശ്രീ രവി ശങ്കര്‍, മാതാ അമൃതാനന്ദമയി എന്നിവര്‍

single-img
23 January 2015

pallibatani3332padma-awards-2015നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ പത്മ പുരസ്‌കാര പട്ടികയില്‍ മതനേതാക്കള്‍ക്ക് മുന്‍ഗണന. യോഗ ഗുരു ബാബ രാംദേവ്, ശ്രീ ശ്രീ രവി ശങ്കര്‍, മാതാ അമൃതാനന്ദമയി, ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനി തുടങ്ങിയവരാണ് പട്ടികയില്‍ ിടം പിടിച്ചിട്ടുള്ളത്.

കേരളത്തില്‍ നിന്നും മാതാ അമൃതാനന്ദമയി മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്. പട്ടിക ഞായറാഴ്ച പ്രഖ്യാപിക്കും. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, നടന്‍ ദിലീപ് കുമാര്‍, സഞ്ജയ് ലീല ബന്‍സാലി, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി തുടങ്ങിയവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങള്‍ മോദിയുടെയും ആര്‍എസ്എസിന്റെയും അടുപ്പക്കാര്‍ക്കാണ് വിതരണം ചെയ്യുന്നതെന്നുള്ള വിവാദം ഉയര്‍ന്നുകഴിഞ്ഞു.