സിംഗപ്പൂരില്‍ യുവാവ് തന്റെ ഫ്ളാറ്റില്‍ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞത് 34 സിഗരറ്റ് കുറ്റികള്‍; 33 സിഗരറ്റ് കുറ്റികള്‍ക്ക് പിഴ 9 ലക്ഷം രൂപ: ഒരു സിഗരറ്റ് കുറ്റിക്ക് 5 മണിക്കൂര്‍ റോഡ് ശുചീകരണം

single-img
23 January 2015

cigaretteസിംഗപ്പുര്‍ പരിസ്ഥിതി വകുപ്പ്, താമസിക്കുന്നഫഌറ്റിന്റെ ജനാല വഴി സിഗരറ്റ് കുറ്റികള്‍ പൊതുവഴിയിലേക്ക് വലിച്ചെറിഞ്ഞയാള്‍ക്ക് 9.25 ലക്ഷം രൂപ പിഴ വിധിച്ചു. പരിസരമലിനീകരണം തടയാന്‍ റോഡരികില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് 38കാരന്‍ കുടുങ്ങിയത്.

34 സിഗരറ്റ് കുറ്റികളാണ് നാലു ദിവസമായി പ്രതി പുറത്തേക്കെറിഞ്ഞത്. അതില്‍ 33 കുറ്റികള്‍ക്കാണ് ഒന്‍പത് ലക്ഷം രൂപ പിഴ ഈടാക്കിയത്. 34ാമത്തെ കുറ്റിക്കുള്ള ശിക്ഷയായി അഞ്ചു മണിക്കൂര്‍ പൊതുസ്ഥലം ശുചീകരിക്കണമെന്നും പരിസ്ഥിതി വകുപ്പ് ഉത്തരവിട്ടു.

ഓരോ സിഗരറ്റ് കുറ്റിക്കും 600 സിംഗപ്പൂര്‍ ഡോളര്‍ വീതമാണ് പരിസ്ഥിതി വകുപ്പ് പിഴ ഈടാക്കിയത്. 600 നിരീക്ഷണ ക്യാമറകളാണ് സിംഗപ്പൂര്‍ നഗര ശുചിത്വം പാലിക്കുന്നതിനായി സര്‍ക്കാര്‍ ഈ അടുത്തകാലത്ത് സ്ഥാപിച്ചത്.