ഒരു കുഞ്ഞിക്കാല് കാണുവാന്‍ പത്തുവര്‍ഷം നീണ്ട കാത്തിരിപ്പ്; കാത്തിരിപ്പിനൊടുവില്‍ ബിജു- സീമ ദമ്പതികള്‍ക്ക് ലഭിച്ചത് നാല് കണ്‍മണികള്‍

single-img
23 January 2015

Babiesഒരു കുഞ്ഞിക്കാല് കാണുവാന്‍ പത്തുവര്‍ഷം നീണ്ട കാത്തിരിപ്പ്; കാത്തിരിപ്പിനൊടുവില്‍ ബിജു- സീമ ദമ്പതികളുശട ആഗ്രഹം സഫലമായി. കാത്തിരിപ്പിന്റെ ആകുലതകളേയും ിതുവശര അനുഭവിച്ച മാനസിക വിഷമങ്ങളെയും ദൂരെയെറിഞ്ഞ് നാല് കണ്‍മണികള്‍ക്ക് സീമ ജന്മമേകി.

ഒരു കുഞ്ഞിക്കാലിന് വേണ്ടി നീണ്ട ചികിത്സയും കൂട്ടത്തില്‍ പ്രാര്‍ത്ഥനയും വഴിപാടുമെല്ലാം നേര്‍ന്നായിരുന്നു ഇക്കാലയളവില്‍ കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ ഡ്രൈവറായ ടി.ഡി. ബിജുവിന്റെയും നെഴ്‌സായ സീമയുടെയും ജീവിതം. ഒടുവില്‍ ലക്ഷ്യം സഫലമായപ്പോള്‍ കൈവന്നത് നാല് ഓമനക്കുഞ്ഞുങ്ങളുടെ കളിചിരിക്കാഴ്ചകള്‍. രണ്ട് ആണ്‍ കുഞ്ഞുങ്ങളും രണ്ടു പെണ്‍കുഞ്ഞുങ്ങളും പേഴയ്ക്കാപ്പിള്ളി സബൈന്‍ ഹോസ്പിറ്റല്‍ അന്‍ഡ് റിസര്‍ച്ച് സെന്ററില്‍ സുഖമായിരിക്കുന്നു.

ഒമ്പതു മാസം തികഞ്ഞിരിക്കെ കഴിഞ്ഞ ബുധനാഴ്ചയാണ് സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ നാലു കുരുന്നുകളെയും പുറത്തെടുത്തത്. വിവാഹം കഴിഞ്ഞിട്ട് പത്തു വര്‍ഷമായ ബിജുവും സീമയും ആറു വര്‍ഷമായി പലയിടങ്ങളിലായി ചികിത്സയിലായിരുന്നു. പ്രമുഖ വന്ധ്യതാനിവാരണ വിദഗ്ധനായ ഡോ. എസ്. സബൈന്റെ ചികിത്സയിലിരിക്കെയാണ് സീമ ഗര്‍ഭം ധരിച്ചത്.

ആദ്യം പിറന്ന ആണ്‍കുഞ്ഞിന് 1.537 കിലോഗ്രാം തൂക്കവും പിന്നീടുള്ള മൂന്നു കുഞ്ഞുങ്ങള്‍ക്ക് യഥാക്രമം 1.417, 1.207, 1.117 കിലോഗ്രാം തൂക്കവുമാണുള്ളത്. സാധാരണ ഗര്‍ഭിണികള്‍ക്കുണ്ടാകാറുള്ള ശാരീരിക അസ്വസ്ഥതകള്‍ ഒഴിച്ചാല്‍ പ്രസവ സമയംവരെ സീമയ്ക്ക് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല. നിയോനേറ്റല്‍ ഐസിയുവില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കുഞ്ഞുങ്ങളെ രണ്ടു ദിവസത്തിനുള്ളില്‍ ദമ്പതികള്‍ക്കു നല്‍കുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.