മറിയം മുക്കിന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പുറത്തിറങ്ങി

single-img
23 January 2015

marium_mukkuകൊച്ചി: മറിയം മുക്കിന്റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പുറത്തിറങ്ങി. ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രത്തിന്റെ ഗാനങ്ങളും ദൃശ്യങ്ങളും ആസ്വദിക്കുവാന്‍ സാധിക്കുന്ന രീതിയിലാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്. മുസിക്ക് 247 നിര്‍മ്മിച്ചിരിക്കുന്നത് ആപ്പ് സൗജന്യമായി ഗൂഗിള്‍ പ്ലേയില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുവാൻ സാധിക്കും.

വിദ്യാസാഗര്‍ ഈണമിട്ട പാട്ടുകള്‍ക്ക് ഇതിനോടകം ജനങ്ങളുടെ ഇടയില്‍ നല്ല അഭിപ്രായമാണ് നേടിയിട്ടുള്ളത്.

ഈ ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് പാട്ടുകള്‍ ഓണ്‍ ഡിമാണ്ടായി കേള്‍ക്കുവാന്‍ കഴിയും. സിനിമയെ കുറിച്ച് കൂടുതല്‍ അറിയുവാനും വീഡിയോകള്‍ കാണുവാനും സാധിക്കും.

കൂടാതെ വാള്‍പേപ്പറുകള്‍ ഡൌണ്‍ലോഡ് ചെയ്യാം. ഈ ആപ്പ് ഉപയോഗിച്ച് മള്‍ട്ടിപ്ലെക്‌സുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുവാനും സാധിക്കും.