ധനമന്ത്രി കെ.എം. മാണിക്കു വേണ്ടി കടകള്‍ തോറും കയറി ചില്ലറ കാശ് ചോദിച്ചു വാങ്ങി ഡി.വൈ.എഫ്.ഐയുടെ ഭിക്ഷാടന സമരം

single-img
23 January 2015

maniകോഴവിവാദത്തില്‍ ഉലഞ്ഞു നില്‍ക്കുന്ന സംസ്ഥാന ധനമന്ത്രി കെ.എം. മാണിക്കെതിരെ ഡി.വൈ.എഫ്.ഐ ഭിക്ഷാടന സമരം നടത്തി. മാണിയുടെ മുഖംമൂടിയണിഞ്ഞ് കടകള്‍ തോറും കയറിയിറങ്ങി ചില്ലറ ചോദിച്ചായിരുന്ന ഭിക്ഷയാചിക്കല്‍ സമരം നടന്നത്.

ഭിക്ഷാടന സമരത്തിലൂടെ ലഭിക്കുന്ന പണം മാണിക്ക് അയച്ചു കൊടുക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. മദ്യവും ബേക്കറി പലഹാരങ്ങളും കോഴിയുമായാണ് ഡിവൈഎഫ്‌ഐ പ്രകടനം നടത്തിയത്. മാണിയുടെ ആര്‍ത്തി അവസാനിപ്പിക്കാനുള്ള ക്യാമ്പയിനാണ് ഇതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

ഇതിനിടെ സംവിധായകന്‍ ആഷിഖ് അബു ഫേസ്ബുക്കില്‍ തുടങ്ങിവെച്ച എന്റെവക 500 എന്ന പ്രതിഷേധപരിപാടിയുടെ ഭാഗമായി മാണിക്ക് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി 15000 രൂപയോളം മണി ഓര്‍ഡര്‍ ലഭിച്ചു.