റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഒബാമ പങ്കെടുക്കുന്നതിനാല്‍ പ്രദേശം മുഴുവന്‍ വ്യോമഗതാഗത നിരോധനം ഏര്‍പ്പെടുത്തണമെന്ന അമേരിക്കയുടെ ആവശ്യത്തിന് ആദ്യം ‘നോ’ പറഞ്ഞ ഇന്ത്യ ഒടുവില്‍ വഴങ്ങി

single-img
22 January 2015

drdo_PTIറിപ്പബ്ലിക്ക് ദിന പരേഡ് നടക്കുന്ന പ്രദേശം മുഴുവന്‍ വ്യോമഗതാഗത നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്ന അമേരിക്കയുടെ ആവശ്യത്തിന് ആദ്യം നോ പറഞ്ഞെങ്കിലും ഒടുവില്‍ ഇന്ത്യ വഴങ്ങി. അതിന്റെ ഭാഗമായി റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന വ്യോമസേന വിമാനങ്ങളുടെ പാതയില്‍ ചെറിയ മാറ്റം വരുത്താനും തീരുമാനമായി.

റിപ്പബ്ലിക്ക് ദിന പരേഡില്‍ വായുസേനാ വിമാനങ്ങള്‍ പങ്കെടുക്കുന്നതിനെ എതിര്‍ത്തിരുന്ന അമേരിക്കയുടെ ആവശ്യത്തോട് ഭാഗീകമായി കേന്ദ്ര സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. പരേഡില്‍ പങ്കെടുക്കുന്ന വായുസേന വിമാനങ്ങളുടെ പാതയില്‍ ചെറിയ മാറ്റംവരുത്താന്‍ തീരുമാനമായി. ബരാക് ഒബാമ ഉള്‍പ്പടെയുള്ള വിശിഷ്ട അതിഥികങ ഇരിക്കുന്നതിന് മുന്നില്‍ ജനക്കൂട്ടത്തിന് മുകളിലൂടെയാണ് സാധാരണ വിമാനങ്ങള്‍ പറക്കുന്നത് ഇത് അല്പം മാറി ബോട്ട്കഌ് മൈതാനിക്ക്പുറത്തു കൂടിയാക്കാനാണ് സര്‍ക്കാര്‍ സമ്മതിച്ചിരിക്കുന്നത്.

മാത്രമല്ല ഇരട്ട എന്‍ജിനുള്ള വിമാനങ്ങള്‍ മാത്രം അഭ്യാസത്തില്‍ പങ്കെടുത്താല്‍ മതിയെന്നും തീരുമാനമായി. ഈ വിമാനങ്ങള്‍ ഒഴികെ എന്ത് രാജ്പഥിനും ചുറ്റുമുള്ള മേഖലയിലും പറന്നാലും വെടിവെച്ചിടാനാണ് ഉത്തരവ്.