കഴിഞ്ഞ ദിവസം പാലാ പോസ്റ്റ് ഓഫീസില്‍ വന്നത് 15000ത്തോളം രൂപയുടെ മണിയോര്‍ഡര്‍; എല്ലാം മന്ത്രി കെ.എം. മാണിയുടെ വീട്ടിലേക്ക്

single-img
22 January 2015

POST-OFFICEബാര്‍ കോഴക്കേസില്‍ കുടുങ്ങിയ ധനമന്ത്രി കെ.എം. മാണിക്ക് ഇന്നലെ പാലായിലെ പോസ്റ്റ് ഓഫീസില്‍ മണിയോര്‍ഡറുകളുടെ കളിയായിരുന്നു. ഈ ടെക്‌നോളജി യുഗത്തില്‍ കത്തും കാര്യങ്ങളൊന്നുമില്ലാതെ മയങ്ങിക്കിടന്ന പാലാ പോസ്റ്റ് ഓഫീസിന് ഉണര്‍വ്വായി അഞ്ചു മുതല്‍ അഞ്ഞൂറു വരെ രൂപ മണിയോര്‍ഡറുകള്‍ എത്തിയത്. ഒറ്റ ദിവസം കൊണ്ട് എത്തിയത് 15,000 ഓളം രൂപയുടെ മണിയോര്‍ഡറുകളാണ്. എത്തിയത് മന്ത്രി കെ.എം് മാണിയുടെ വീട്ടിലേക്ക്. അയച്ചത് ‘എന്റെ വക അഞ്ഞൂറ്’ പ്രതിഷേധപരിപാടിയുടെ ഭാഗമായി പൊതുജനങ്ങളും.

സംവിധായകന്‍ ആഷിഖ് അബു തുടങ്ങിയ വേറിട്ട പ്രതിഷേധം ജനങ്ങള്‍ ഏറ്റു പിടിക്കുകയായിരുന്നു. കോഴക്കേസില്‍ കുടുങ്ങിയ മാണിക്ക് 500 രൂപ മണിയോര്‍ഡര്‍ അയച്ചാണ് ആഷിക് ഈ സമരപരിപാടിക്ക് തുടക്കം കുറിച്ചത്. എന്നാല്‍ ഈ പ്രതിഷേധപരിപാടിയോട് പ്രതിഷേധത്തോടു മാണി പ്രതികരിച്ചിട്ടില്ല.

പ്രതിഷേധപരിപാടിയുടെ ഭാഗമായി പള്ളിപ്പുറം വടക്ക് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരത്തോളം പേര്‍ മാണിക്ക് പത്തു രൂപ വീതം മണിയോര്‍ഡര്‍ അയച്ചിരിക്കുകയാണ്.