സൗരവ് ഗാംഗുലി ബി.ജെ.പിയിലേക്ക്

single-img
22 January 2015

ganguly_vidബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിടാന്‍ ശക്തമായ നീക്കം നടത്തുന്ന ബി.ജെ.പി സ്വാധീനമുള്ള വ്യക്തിത്വങ്ങളെ പരമാവധി പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായി നേതൃത്വം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുമായി ചര്‍ച്ച നടത്തി. സൗരവ് ഗാംഗുലി ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്നറിയുന്നു.

113 ടെസ്റ്റുകളും 311 ഏകദിനങ്ങളും ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുള്ള 42കാരനായ ഗാംഗുലി ഇന്ത്യന്‍ ടീമിനെ കോഴവിവാദത്തെ തുടര്‍ന്ന് ആടിയുലഞ്ഞ ഇന്ത്യന്‍ ടീമിനെ വിലജയപഥത്തിലെത്തിച്ച ക്യാപ്റ്റനാണ്.