ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കാന്‍ ബോധവാത്കരണം നടത്തുന്ന ഇന്‍ഡോറിലെ മൈക്കിള്‍ ജാക്‌സണ്‍ പൊലീസുകാരൻറെ വീഡിയോ യു ട്യൂബില്‍ തരംഗമാകുന്നു

single-img
22 January 2015

ഇന്‍ഡോര്‍: ആളുകളെ ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കാന്‍ ബോധവാത്കരണം നടത്തുന്ന ഇന്‍ഡോറിലെ മൈക്കിള്‍ ജാക്‌സണ്‍. മൂണ്‍വാക്ക് സ്‌റ്റെപ്പ് ഉപയോഗിച്ച് ട്രാഫിക്ക് നിയമങ്ങള്‍ പഠിപ്പിക്കുന്ന രജനീത് സിങ് എന്ന ട്രാഫിക് പൊലീസുകാരനാണ് ഇന്‍ഡോറിലെ മൈക്കിള്‍ ജാക്‌സണ്‍ എന്ന് അറിയപ്പെടുന്നത്. നടുറോഡില്‍ നിന്ന് മൂണ്‍ വാക്ക് നടത്തി ട്രാഫിക്ക് നിയമങ്ങള്‍ പഠിപ്പിക്കുന്ന രജനീത്തിന്റെ വീഡിയോ യു ട്യൂബില്‍ തരംഗമായിരിക്കുകയാണ്.

ആകര്‍ഷമായി തന്റെ ജോലി ചെയ്യുന്നത് വഴി ആളുകള്‍ തന്നെ ശ്രദ്ധിക്കുകയും നിയമം പാലിക്കാന്‍ തയ്യാറാവുകയും ചെയ്യുമെന്നാണ് രജനീതിന്റെ വിശദീകരണം. ദിവസവും രജനീതിന്റെ പ്രകടനം കാണാന്‍ മാത്രമായി ആളുകള്‍ എത്താറുണ്ട്.