മൂന്ന് വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കിയ ‘ഐ’ സിനിമയുടെ മുഴുവന്‍ പ്രതിഫലവും വിക്രം നല്‍കിയത് പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി

single-img
21 January 2015

Chiyaan Vikram at Thaandavam Movie Wrap Up Party Stillsസിനിമയ്ക്ക് വേണ്ടി മനസ്സും ശരീരവും അര്‍പ്പിച്ച വിക്രം സഹജീവികള്‍ക്കു വേണ്ടി നല്‍കിയത് ‘അതുക്കും മേലെ’- തന്റെ മൂന്ന് വര്‍ഷങ്ങള്‍ കവര്‍ന്നെടുത്ത ‘ഐ’ സിനിമയുടെ മുഴുവന്‍ പ്രതിഫലവും സന്തോഷപൂര്‍വ്വം വിക്രം പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് നല്‍കിയത്.

എന്നാല്‍ ഈ സഹായങ്ങള്‍ ആരും അറിയരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന്റെ ബ്രാന്റ് അംബാസിഡറായ വിദ്യ സുധ ഇക്കാര്യം പുറത്ത് അറിയിക്കുകയായിരുന്നു. ചിത്രത്തിന്റെ പ്രതിഫലമായി വിക്രമിന് ലഭിച്ച പണം വിനിയോഗിച്ചത് പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണെന്ന് അവര്‍ വെളിപ്പെടുത്തി.

ഇതിനെപ്പറ്റി ചോദിച്ച മധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞത് ഐയില്‍ നിന്ന് വലിയൊരു തുക ലഭിച്ചതുകൊണ്ട് മാത്രമല്ല ഞാന്‍ സേവനത്തിന് ഇറങ്ങിയതെന്നാണ്. വന്ന വഴി എനിക്ക് മറക്കാന്‍ കഴിയില്ലെന്നും ഇത്തരമൊരു സേവനത്തിനിറങ്ങിയത് എന്നെ നന്നാക്കുവാനാണെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

പ്രതികരണം. വിക്രമിന്റെ ഫാന്‍സ് അസോസിയേഷന്‍ നടത്തുന്ന വിക്രം ഫൗണ്ടേഷന്‍ വഴി പാവപ്പെട്ടവര്‍ക്കുള്ള ശാസ്ത്രക്രിയച്ചെലവ്, പാവപ്പെട്ട കുട്ടികളുടെ പഠനച്ചെലവ് എന്നിവ വിക്രം വഹിക്കുന്നുണ്ട്. കാശി ഐ കെയറുമായി ചേര്‍ന്ന് പാവപ്പെട്ടവര്‍ക്കുള്ള നേത്ര ശാസ്ത്രക്രിയയ്ക്കും വിക്രമിന്റെ സഹായമുണ്ട്. ഇതൊരു തുടര്‍ച്ച മാത്രമാണന്നും അദ്ദേഹം സൂചിപ്പിച്ചു.