പാരീസ് ഭീകരാക്രമണം നടന്ന വേളയില്‍ നിരവധി പേരുടെ ജീവന്‍ രക്ഷിച്ച മാലി സ്വദേശിയായ മുസ്ലീം യുവാവിന് ഫ്രാന്‍സ് ഫ്രഞ്ച് പൗരത്വം നല്‍കി ആദരിച്ചു

single-img
21 January 2015

frenchഫ്രാന്‍സിനെ ഞെട്ടിച്ച പാരീസ് ഭീകരാക്രമണത്തില്‍ നിരവധി പേരുടെ ജീവന്‍ രക്ഷിച്ച മാലി സ്വദേശിയായ മുസ്ലീം യുവാവിനെ ഫ്രഞ്ച് പൗരത്വം നല്‍കി ഫ്രാന്‍സ് ആദരിച്ചു. പാരീസിലെ കോഷര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ലാസാനാ ബാസിലി എന്ന മുസ്ലീം യുവാവിനെയാണ് ഫ്രാന്‍സ് പൗരത്വം നല്‍കി ആദരിച്ചത്.

കോഷര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ സ്റ്റോക്ക് റൂമില്‍ ആയിരുന്നു ബാസിലി. വെടിയൊച്ച കേട്ടതോടെ ഇവിടെയുണ്ടായിരുന്ന നിരവധിയാളുകളെ ഇയാള്‍ സ്റ്റോക്ക് റൂമില്‍ കയറ്റി ഒളിപ്പിക്കുകയായിരുന്നു. സൂപ്ര്‍മാര്‍ക്കറ്റിലെ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പാരീസില്‍ 2006 മുതല്‍ ജോലി ചെയ്യുന്ന ഇയാള്‍ ഫ്രഞ്ച് പൗരത്വത്തിന് നല്‍കിയിരുന്ന അപേക്ഷയാണ് ഫ്രാന്‍സ് അംഗീകരിച്ചത്.