ഇനി വെറും രണ്ടുവര്‍ഷം; സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ മറികടക്കും

single-img
21 January 2015

39101163-india-chinaവെറും രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ചൈനയെ സാമ്പത്തിക വളര്‍ച്ചയില്‍ കടത്തിവെട്ടുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്)യുടെ വെളിപ്പെടുത്തല്‍. പക്ഷേ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പരിഷ്‌കരണ പദ്ധതികള്‍ നടപ്പാക്കുന്നതിനെ ആശ്രയിച്ചാകും വിജയമന്നും അവര്‍ പറയുന്നു.

ഇന്ത്യ സാമ്പത്തിക രംഗത്ത് 2015 ല്‍ 6.3 ശതമാനവും 2016 ല്‍ 6.5 ശതമാനവും വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഈ സമയം ചൈന 6.3% വളര്‍ച്ച നേടുമെന്നാണ് കണക്കാക്കുന്നത്. 2014 ല്‍ ഇന്ത്യ 5.8% വളര്‍ച്ച കൈവരിച്ചപ്പോള്‍, ചൈന നേടിയത് 7.4 ശതമാനമായിരുന്നു.

എണ്ണ വിലയിടിവ് ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്കും ഗുണകരമാണെന്നു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കുറഞ്ഞുനില്‍ക്കുന്ന എണ്ണ വിലയും, വ്യവസായ, നിക്ഷേപ രംഗത്തെ ഉണര്‍വും ഇന്ത്യയ്ക്കു നേട്ടമാകുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇപ്പോള്‍ ചൈനയില്‍ നിക്ഷേപം കുറയുന്നതായാണ് വിവരങ്ങള്‍.