ബിന്ധ്യാസ് കോഴക്കഥയിലെ അപ്രതീക്ഷിത നായിക, പുതിയ വെളിപ്പെടുത്തലുകളില്‍ കെ.എം മാണിക്ക് അടിതെറ്റുന്നു

single-img
21 January 2015

bindhyas-visit-biju-ramesh__smallബ്‌ളാക്ക് മെയിലിംഗ് കേസിലെ പ്രതി ബിന്ധ്യാസ് തോമസിന്റെ രംഗപ്രവേശനം തികച്ചും അപ്രതീക്ഷിതമായിരുന്നു. വന്‍സാമ്പത്തിക ഇടപാടികളെപ്പറ്റി ബിന്ധ്യാസ് അപ്രതീക്ഷിത വെളിപ്പെടുത്തലുകള്‍ നടത്തുമ്പോള്‍ കെ.എം മാണി എന്ന പാലയുടെ സ്വന്തം മാണി സാറിന് ആദ്യമായി രാഷ്ട്രീയ ഗോദയില്‍ കാലിടറുകയാണ്.

 

 

ബാര്‍ കോഴക്കേസില്‍ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങള്‍ പിന്നാലെ നിനച്ചിരിക്കാത്ത നേരത്താണ് വാര്‍ത്തകളിലെ ശ്രദ്ധാകേന്ദ്രമായി ബിന്ധ്യാസ് അവതരിക്കുന്നത്. ബാര്‍ കോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിച്ചതെങ്കില്‍ ധനമന്ത്രി കെ.എം.മാണി നടത്തിയ ബിനാമി ഇടപാടുകളുടെ രഹസ്യങ്ങളാണ് ബിന്ധ്യാസ് പുറംലോകത്തെ അറിയിച്ചത്. റിയല്‍ എസ്‌റ്രേറ്റ് ബിസിനസ്സുമായി ബന്ധപ്പെട്ട് 16 കോടിയുടെ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ബിന്ധ്യാസിന്‍രെ വെളിപ്പെടുത്തല്‍. കോഴ ഇടപാടിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ കെ.എം. മാണി തന്റെ ബിനാമി വഴി റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ബിന്ധ്യാസ് പറയുന്നു.

 

 

മാണിയുടെ വിശ്വസ്തനും സാമ്പത്തിക ഇടപാടില്‍ മേല്‍നോട്ടക്കാരനുമായ ഹേമചന്ദ്രനും അയാളുടെ അനന്തിരവന്‍ സജിയുമാണ് ഇടപാടുകളിലെ മുഖ്യപങ്കാളികള്‍ എന്നാണ് വെളിപ്പെടുത്തല്‍. മാണിക്കുവേണ്ടിയാണ് ഇടപാടുകള്‍ നടത്തുന്നതെന്നും ഇത് തനിക്ക് ഉത്തമബോധ്യമുണ്ടെന്നും ബിന്ധ്യാസ് പറയുന്നു. മാണിയുടെ സാന്നിദ്ധ്യത്തിലും ഇടപാട് നടത്തിയിട്ടുണ്ട്. കെ.എം മാണിക്കെതിരെ രംഗത്തുവന്ന ബിന്ധ്യാസ് മറ്റ് നേതാക്കളെയും ലക്ഷ്യം വയ്ക്കുന്നുണ്ട്. ഇത് വിലപേശലിനുള്ള നീക്കത്തിന്റെ ഭാഗമാണോയെന്നും സംശയമുണ്ട്. ഈ നീക്കത്തിന്‍രെ ഭാഗമായാണ് മറ്റ് രാഷ്ട്രീയനേതാക്കന്‍മാരുടെ പേരുകള്‍ വെളിപ്പെടുത്താഞ്ഞതെന്നാണ് സൂചന.