55മത് സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം പാലക്കാടും കോഴിക്കോടും പങ്കിട്ടു

single-img
21 January 2015

kകോഴിക്കോട്:  55-)ം സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം പാലക്കാടും കോഴിക്കോടും പങ്കിട്ടു. 916 പോയിന്റു നേടിയാണ് പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പമെത്തിയത്. അവസാനം വരെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കിരീടം പങ്കിടാന്‍ തീരുമാനിച്ചത്. പ്രധാന വേദിയായ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം. സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് അധ്യക്ഷതയിൽ സിനിമാതാരങ്ങളായ ജയറാം, റിമ കല്ലിങ്കല്‍, ആഷിക് അബു എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി. അടുത്ത വര്‍ഷം കലോത്സവം എറണാകുളത്ത് വെച്ചു നടക്കും.