നാടോടിനൃത്തത്തിനിടെ മത്സരാര്‍ഥി തളർന്ന് വീണു

single-img
21 January 2015

kalotsavകോഴിക്കോട്: എച്ച്‌.എസ്‌.എസ്‌ വിഭാഗം ആണ്‍കുട്ടികളുടെ നാടോടിനൃത്തത്തിനിടെ മത്സരാര്‍ഥി കുഴഞ്ഞുവീണു. എറണാകുളം അയ്യപ്പന്‍കാവ്‌ ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥി കെ.ആര്‍. ശ്രീജിത്താണ് തളർന്ന് വീണത്.

മത്സരം തുടങ്ങി ഏതാനും മിനിട്ടുകള്‍ കഴിഞ്ഞപ്പോഴാണ്‌  സംഭവം നടക്കുന്നത്. ആദ്യം കാണികളും വിധികര്‍ത്താക്കളും കരുതിയത്‌ നാടോടിനൃത്തത്തിന്റെ ഭാഗമായിട്ടാണ് ശ്രീജിത്ത്‌ വീണതെന്നാണ്‌. എന്നാല്‍ ഒരു മിനിട്ടായിട്ടും ശ്രീജിത്ത്‌ എഴുന്നേറ്റില്ല.

പെട്ടന്ന് മാതാവ്‌ ഷീബ വേദിയിലേക്ക്‌ കുതിച്ച്‌ ശ്രീജിത്തിനെ താങ്ങിയെടുത്തു.  ഉടന്‍ തന്നെ ശ്രീജിത്തിനെ ഡോക്‌ടറുടെ അടുത്തേക്ക്‌ കൊണ്ടുപോയി. രക്‌തസമ്മര്‍ദം കുറഞ്ഞതാണ്‌ തലകറങ്ങി വീഴാന്‍ കാരണം. കുട്ടിക്ക് വീണ്ടും ഒരു അവസരം കൂടി നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ അപേക്ഷ ഡി.പി.ഐ തള്ളുകയായിരുന്നു.

മത്സരം മുടങ്ങിയതിന്‌ ഉത്തരവാദി സംഘാടകര്‍ അല്ലെന്ന കാരണമാണ് ഡി.പി.ഐ പറഞ്ഞത്. എന്നാൽ ഫലം വന്നപ്പോള്‍ ശ്രീജിത്തിന് ‘ബി’ ഗ്രേഡ്‌ ലഭിച്ചിരുന്നു.