അഷ്ടിക്ക് വകയില്ലാത്ത സാറിന് എന്റെ വക 500; കെ.എം. മണിക്കെതിരെ ഫേസ്ബുക്കില്‍ ആഷിക് അബുവിന്റെ ‘എന്റെ വക അഞ്ഞൂറ്’ പരിഹാസം

single-img
20 January 2015

Aashiq-Abuകോഴ- അഴിമതി ആരോപണങ്ങളില്‍പ്പെട്ട ധനമന്ത്രി കെ.എം.മാണിക്ക് ഫേസ്ബുക്കിലൂടെ സംവിധായകന്‍ ആഷിക് അബുവിന്റെ പരിഹാസം. ഫേസ്ബുക്ക് പേജിലാണ് മാണിസാറിന് എന്നവണ്ണം 500 രൂപ സംഭാവന നല്‍കുന്നതായി കാണിച്ച് ആഷിക് പോസ്റ്റ് ഇട്ടത്.

‘അഷ്ടിക്ക് വകയില്ലാതെ കഷ്ട്ടപെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികള്‍ കൂടി നമ്മള്‍ നാട്ടുകാര് പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ.’ ഇതാഷ് ആഷിക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഈ പരിഹാസത്തെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരികക്കുകയാണ്. പോസ്റ്റിന് കമന്റ് ചെയ്തവരില്‍ പലരും മാണി സാറിന് സംഭാവന ഓഫര്‍ ചെയ്തു കഴിഞ്ഞു. എന്റെ വക അഞ്ഞൂറ് എന്ന ഹാഷ് ടാഗിലാണ് പ്രചരണം.