ഓസ്‌ട്രേലിയയിലേക്ക് പോയത് രാജ്യത്തിനായി കളിക്കാനാണെന്ന് ഓര്‍ക്കുക, ലോകകപ്പ് ക്രിക്കറ്റിനു വരുമ്പോള്‍ ഭാര്യമാരേയും കാമുകിമാരേയും കൂടെകൂട്ടേണ്ടെന്ന് താരങ്ങളോട് ബിസിസിഐ

single-img
20 January 2015
BCCI-logoലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കടുത്ത നിര്‍ദേശവുമായി ബിസിസിഐ. ലോകകപ്പ് ക്രിക്കറ്റിനു വരുമ്പോള്‍ ഭാര്യമാരേയും കാമുകിമാരേയും ഒപ്പം കൊണ്ടുവരേണ്ടെന്ന് താരങ്ങളോട് ബിസിസിഐ വ്യക്തമാക്കിക്കഴിഞ്ഞു. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ബിസിസിഐ ഉടനെ പുറത്തിറക്കും.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അഡ്‌ലയിഡിലെയും ബ്രിസ്‌ബേനിലെയും മല്‍സരം പരാജയപ്പെടാന്‍ കാരണം ടീം അംഗങ്ങള്‍ക്ക് നല്‍കിയ അമിത സ്വാതന്ത്ര്യമാണെന്നാണ് ബിസിസിഐയുടെ നിരീക്ഷണം. ശിഖര്‍ ധവാന്‍, മുരളി വിജയ്, പൂജാര, അശ്വിന്‍, ഉമേശ് യാദവ്, നായകന്‍ ധോണി എന്നിവര്‍ ഭാര്യമാരുമായാണ് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയ്‌ക്കെത്തിയത്.
മല്‍സരം നടക്കുന്ന ദിവസങ്ങളിലും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഭാര്യമാര്‍ക്കൊപ്പം താരങ്ങള്‍ കറങ്ങി നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.