രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പണിമുടക്ക് മാറ്റിവെച്ചു

single-img
20 January 2015

BANKന്യൂഡൽഹി: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ജനുവരി 21 മുതല്‍ നാലുദിവസം നടത്താന്‍ നിശ്ചയിച്ചിരുന്ന പണിമുടക്ക് മാറ്റിവെച്ചു. യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസിന്രെയും പ്രതിനിധികൾ തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. വേതന പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഫെബ്രുവരി ആദ്യം പരിഹരിക്കാമെന്ന ഉറപ്പിന്മേലാണ് പണിമുടക്ക് മാറ്റിവയ്ക്കാൻ തീരുമാനമാനിച്ചത്.

ജനുവരി 25 ഞായറാഴ്ചയും 26 റിപ്പബ്ളിക്ദിന അവധിയുമായതിനാല്‍ പ്രവര്‍ത്തനം ആറുദിവസം മുടങ്ങുന്ന സാഹചര്യമാണ് ഇതോടെ ഒഴിവായത്. 2012 നവംബര്‍ ഒന്നിന് നടക്കേണ്ടിയിരുന്ന വേതനപരിഷ്കരണം ഇനിയുമായിട്ടില്ല.