ഒന്നിനുവേണ്ടി വന്നു; വാവസുരേഷ് മടങ്ങിയത് മൂന്ന് മൂര്‍ഖന്‍ പാമ്പുകളുമായി

single-img
19 January 2015

IMG-20150118-WA0011തിരുവനന്തപുരം വലിയവിള മല്ലിഞ്ഞിയൂര്‍ക്കോണം ആമിനാമന്‍സിലില്‍ മുഹമ്മദ് അബ്ദുള്ള ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് അടുക്കളഭാഗത്ത് വലിപ്പമേറിയ ഒരു മൂര്‍ഖനെ കണ്ടത്. ഉടന്‍തന്നെ അബ്ദുള്ള പാമ്പുകളുടെ തോഴനും തിരുവനന്തപുരം സആദേശിയുമായ സാക്ഷാല്‍ വാവസുരേഷിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിക്കുകയായിരുന്നു.

ഒരുമണിക്കൂറിനകം വാവ സ്ഥലത്തെത്തി. പാമ്പ് കയറിപ്പോയതായി വീട്ടുടമസ്ഥന്‍ കാട്ടിക്കൊടുത്ത പൊത്തില്‍ നിന്നും വാവ മൂര്‍ഖനെ പിടിക്കുകയായിരുന്നു. പക്ഷേ വാവയേയു,ം കണ്ടുനിന്നവരേയും ഞെട്ടിച്ചുകൊണ്ട് മൂന്ന് മൂര്‍ഖന്‍പാമ്പുകളാണ് ആ പൊത്തില്‍ ഉണ്ടായിരുന്നത്.

പതിമൂന്നും ഒമ്പതും വയസ്സുള്ള രണ്ട് ആണ്‍ മൂര്‍ഖന്‍ പാമ്പുകളും മുട്ടയിടാറായ ഒരു പെണ്‍മൂര്‍ഖന്‍ പാമ്പിനേയുമാണ് വാവ പിടികൂടിയത്. പാമ്പുകളെ വീട്ടിലേക്ക് കൊണ്ടുപോയ വാവ എണ്ണം തികയുമ്പോള്‍ മറ്റു പാമ്പുകള്‍ക്കൊപ്പം ഫോറസ്റ്റുകാരുടെ അനുമതിയോടെ വനത്തിലേക്ക് തുറന്നുവിടും.