മഹാരാഷ്ട്രയ്ക്ക് വേണ്ടിയുള്ള തീരുമാനങ്ങള്‍ എടുക്കുന്നത് മഹാരാഷ്ട്രയില്‍ തന്നെയാണ്, അല്ലാതെ ഡെല്‍ഹിയിലല്ല; മഹാരാഷ്ട്ര മുഖ്യമന്ത്രി

single-img
19 January 2015

devendra fadnavisതാന്‍ ശക്തനായ മുഖ്യമന്ത്രിയാണെന്നും മഹാരാഷ്ട്രയ്ക്ക് വേണ്ടിയുള്ള തീരുമാനങ്ങളുണ്ടാകുന്നത് ഡല്‍ഹിയില്‍ നിന്നല്ല, മറിച്ച് അത് തന്റെ സര്‍ക്കാരാണ് ചെയ്യുന്നതെന്നും ബിജെപി കേന്ദ്ര നേതൃത്വത്തിനും ഒപ്പം ശിവസേനയ്ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കികൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രസ്താവിച്ചു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന് തീരുമാനങ്ങളെടുക്കുന്നതില്‍ പ്രധാന പങ്കുണ്‌ടെന്ന ആരോപണം നിലനില്‍ക്കുന്നതിന്റെ ഖണ്ഡിച്ചുകൊണ്ട് ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു ഫഡ്‌നാവിസിന്റെ പ്രസ്താവന.