എബി ഡിവില്ലിയേഴ്‌സിന് ഏകദിന ക്രിക്കറ്റിലെ വേഗമേറിയ അര്‍ധസെഞ്ചുറിയും സെഞ്ചുറിയും

single-img
19 January 2015

devilദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സിന് ഏകദിന ക്രിക്കറ്റിലെ വേഗമേറിയ അര്‍ധസെഞ്ചുറിയും സെഞ്ചുറിയും. 16 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ഡിവില്ലിയേഴ്‌സ് 31മത്തെ പന്തില്‍ സെഞ്ചുറിയും തികച്ചു. 44 പന്തില്‍ 149 റണ്‍സെടുത്തു പുറത്തായ ഡിവില്ലിയേഴ്സ് ഒന്‍പതു ഫോറും 16 സിക്സും അടിച്ചു.

1996ല്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യ പാകിസ്ഥാനെതിരെ 17 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയതും ന്യൂസീലന്‍ഡ് താരം കോറി ആന്‍ഡേഴ്സന്‍ 2014ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 36 പന്തില്‍ സെഞ്ചുറി നേടിയതുമാണ് ഡിവില്ലിയേഴ്‌സിനു തകർത്തത്.

ഹാഷിം അംല (142 പന്തില്‍ 153) റിലീ റൊസൗവ് (115 പന്തില്‍ 128‌) എന്നിവരുടെ മികവിൽ വെന്‍ഡീസിനെതിരെ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 439 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസിന് 50 ഓവറില്‍ ഏഴ് 291 വിക്കറ്റിന്  റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.