ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തോൽവി

single-img
19 January 2015

starcമെൽബൺ : ത്രിരാഷ്ട്ര  ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യക്ക് തോൽവി. ആസ്ട്രേലിയയോട് നാലു വിക്കറ്റിനാണ് ഇന്ത്യ തോറ്റത്.  ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 267/8 എന്ന സ്കോർ ഒരോവറും നാലുവിക്കറ്റും ബാക്കി നിൽക്കെയാണ് ഓസീസ് മറികടന്നത്. ഓപ്പണറായി ഇറങ്ങി 49-ാം ഓവർ വരെ ക്രീസിൽ നിന്ന് 138 റണ്ണടിച്ച രോഹിത് ശർമ്മയുടെയും 51 റൺ നേടിയ സുരേഷ് റെയ്നയുടെയും ബാറ്റിംഗാണ് ഇന്ത്യയെ 267ലെത്തിച്ചത്. 10 ഓവറിൽ രണ്ട് മെയ്ഡനടക്കം 43 റൺ വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കിന്റെ തീപാറുന്ന ബൗളിംഗ് ഇന്ത്യൻ ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചത്.
സെഞ്ച്വറിക്ക് നാല് റണ്ണകലെ പുറത്തായ ആരോൺഫിഞ്ചും (96) ഡേവിഡ് വാർണറും (24), വാട്സണും (41), സ്റ്റീഫൻ സ്മിത്തും (47) മാക്സ് വെല്ലും (20) ചേർന്നാണ്  ചേസിംഗിൽ വെന്നിക്കൊടി പാറിച്ചത്.