മാണിക്കെതിരെ ബാലകൃഷ്ണപിള്ളയുടെ ഗുരുതര ആരോപണങ്ങള്‍; ബിജു രമേശുമായി ബാലകൃഷ്ണപിള്ളയും പി.സി.ജോര്‍ജും സംസാരിച്ചതിന്റെ തെളിവുകള്‍ പുറത്ത്

single-img
19 January 2015

bijuചീഫ് വിപ്പ് പി.സി.ജോര്‍ജും ആര്‍.ബാലകൃഷ്ണപിള്ളയും കെ.എം. മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബാര്‍ അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശുമായി ഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരേഖ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടു.

ധനമന്ത്രി കെ.എം.മാണിക്കെതിരേ സംഭാഷണത്തില്‍ ഗുരുതര ആരോപണങ്ങളാണ് ബാലകൃഷ്ണപിള്ളയും ഉന്നയിക്കുന്നത്. നികുതി കൂട്ടാതിരിക്കാന്‍ സ്വര്‍ണ വ്യാപാരികളില്‍ നിന്നും 19 കോടിയും അരി മില്ലുകാരുടെ കൈയില്‍ നിന്നും രണ്ടു കോടിയും വാങ്ങിയെന്നാണ് പിള്ള ബിജുവിനോട് പറയുന്നത്. ഇക്കാര്യം താന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നും പിള്ള വ്യക്തമാക്കുന്നുണ്ട്. മാണിക്കെതിരേയുള്ള നിയമപോരാട്ടത്തില്‍ പിന്നോട്ട് പോകരുതെന്നും എല്ലാ പിന്തുണയും ഉണ്ടാവുമെന്നും പിള്ള പറയുന്നുണ്ട്.

പി.സി.ജോര്‍ജ് ബിജു രമേശിനെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ട് വിളിച്ചതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. ശബ്ദരേഖ ബിജു വിജിലന്‍സിന് കൈമാറി.