സംസ്ഥാന സ്‌കൂള്‍ കലോത്സവം ആള്‍ക്കൂട്ടത്തിന്റെ നടുവിലിരുന്ന് കാണുക എന്നുള്ളത് തന്റെ ആഗ്രഹമാണെന്ന് മോഹൻലാൽ

single-img
17 January 2015

M_Id_179815_Mohanlalആരാധകരുടെ ബാഹുല്യം കാരണം സംസ്ഥാന സ്‌കൂള്‍ കലോത്സവം ആള്‍ക്കൂട്ടത്തിന്റെ നടുവിലിരുന്ന് കാണാന്‍ സാധിക്കാത്തതിന്റെ വിഷമം മോഹന്‍ലാല്‍ മാതൃഭൂമി ന്യൂസുമായി കഴിഞ്ഞ ദിവസം പങ്കു വെക്കുകയുണ്ടായി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ രണ്ട് ആഗ്രഹങ്ങളാണ് തൃശ്ശൂര്‍പ്പൂരവും സംസ്ഥാന സ്‌കൂള്‍ കലോത്സവവും ആള്‍ക്കൂട്ടത്തിന് നടുവിലിരുന്ന് കാണുക എന്നുള്ളത്. എന്നാല്‍, അത് രണ്ടും ഈ ജന്മത്തില്‍ ഇനിയൊരിക്കലും സാധിക്കാത്ത ആഗ്രഹങ്ങളാണെന്ന് താനിപ്പോള്‍ തിരിച്ചറിയുന്നുതായി ലാൽ പറയുന്നു. എങ്കിലും വേഷപ്രച്ഛന്നനായി തൃശ്ശൂര്‍ പൂരപ്പറമ്പിലും കലോത്സവ വേദികളിലും അലഞ്ഞുനടക്കുന്നത് താന്‍ സ്വപ്നം കാണാറുണ്ടെന്നും. കോഴിക്കോട്ടാണ് കലോത്സവം എന്നറിഞ്ഞപ്പോഴും താൻ ഈ സ്വപ്നം കണ്ടെന്നും. പലതുകൊണ്ടും എനിക്ക് പ്രിയപ്പെട്ട നഗരമാണ് കോഴിക്കോടെന്നും അദ്ദേഹം പറഞ്ഞു.