സംസ്ഥാന സ്കൂള്‍ കലോത്സവം; മൂന്നാം ദിവസം കോട്ടയവും പാലക്കാടും ഒപ്പത്തിനൊപ്പം

single-img
17 January 2015

kerala-കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ മൂന്നാം ദിവസം കോട്ടയവും പാലക്കാടും ഒപ്പത്തിനൊപ്പം മുന്നേറുന്നു.  204 പോയിന്‍റുമായി ഇരുവരും മുന്നിട്ട് നില്‍ക്കുമ്പോള്‍ 203 പോയിന്‍റുമായി തൃശൂര്‍ തൊട്ട്പിറകില്‍.  201 പോയിന്‍റുമായി കോഴിക്കോട് തൃശൂരിന് പിറകിലാണ്. നൃത്ത ഇനങ്ങളും, ശാസ്ത്രീയ സംഗീതത്തില്‍ ആണ്‍കുട്ടികളും നന്നായെന്നും ലളിതഗാനവും കോല്‍ക്കളിയും മെച്ചമല്ലെന്നുമാണ് വിധികര്‍ത്താക്കളുടെ വിലയിരുത്തല്‍.

 

ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഭരതനാട്യം, തിരുവാതിര, ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ കേരളനടനം, ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ കുച്ചിപ്പുടി മാര്‍ഗംകളി, ചാക്യാര്‍കൂത്ത്, സംസ്‌കൃ നാടകം, ഹയര്‍സെക്കന്‍ഡറി,ഹൈസ്‌കൂള്‍ ചെണ്ടമേളം, ഗാനമേള, നങ്യാര്‍കൂത്ത്, ഓട്ടന്‍ തുള്ളല്‍, ശാസ്തീയ സംഗീതം, ഹയര്‍സെക്കന്‍ഡറി കഥകളി, കോല്‍ക്കളി, ദഫ്മുട്ട്, വയലിന്‍ , ഓടക്കുഴല്‍, പദ്യം ചൊല്ലല്‍, കൂടിയാട്ടം, പ്രംസംഗ മത്സരം തുടങ്ങിയവയാണ് ശനിയാഴിച്ചത്തെ പ്രധാന മത്സര ഇനങ്ങള്‍.