കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കുറച്ചു; എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചു

single-img
17 January 2015

Petrolകേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 2.42 രൂപയും ഡീസലിന് 2.25 രൂപയുമാണ് കുറച്ചത്. പക്ഷേ വില കുറച്ചതിനൊപ്പം കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ രണ്ടു രൂപ വീതം വര്‍ധിപ്പിച്ചിട്ടുള്ളതിനാല്‍ ജനങ്ങള്‍ക്ക് നേട്ടമുണ്ടാകില്ല. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ഇത് ഒന്‍പതാം തവണയാണ് ഇന്ധന വില കുറക്കുന്നത്. പക്ഷേ എക്‌സൈസ് തീരുവ നാലു തവണ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില 46 ഡോളറില്‍ താഴെയാണ്. ഇരുപതിനായിരം കോടി രൂപയുടെ അധിക വരുമാനമാണ് നിലവിലെ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചിരിക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാറിന് ലഭിക്കുക.