കാന്തപുരം സ്ഥാപിക്കുന്ന മര്‍ക്കസ് നോളജ് സിറ്റിയുടെ നിര്‍മ്മാണത്തിന് യാതൊരുവിധ പരിസ്ഥിതി പ്രശ്‌നങ്ങളുമില്ലെന്ന് ഉമ്മന്‍ചാണ്ടി

single-img
16 January 2015

knowledge-cityകാന്തപുരം അബൂബക്കര്‍ മുസല്യാര്‍ ചെയറമാനായ മര്‍കസ് നോളജ് സിറ്റി നിര്‍മാണത്തില്‍ പരിസ്ഥിതി പ്രശ്‌നങ്ങളൊന്നും തശന്നയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നോളേജ് സിറ്റിയുടെ നിര്‍മ്മാണത്തില്‍ പരിസ്ഥിതി ലോല നിയമങ്ങള്‍ ലംഘിച്ചതായി തോന്നുില്ലന്നായിരുന്നു മുഖ്യമന്ത്രി ഒരു മചാദ്യത്തിന് ഉത്തരമായി പറഞ്ഞത്.

നോളേജ് സിറ്റിയുടെ നിര്‍മാണം ഹരിത െ്രെടബ്യൂണല്‍ സ്‌റ്റേ ചെയ്ത കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്നും അദ്ദേഹം മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ പറഞ്ഞു. എന്നാല്‍ ബില്‍ഡിംഗ് നിര്‍മാണത്തിന് മര്‍ക്കസ് അനുമതി തേടിയിട്ടില്ലെങ്കില്‍ തെറ്റാണെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.