അഹങ്കാരം ആള്‍രൂപം പ്രാപിച്ചാല്‍ സുരേഷ്‌ഗോപിയും സുരേഷ്‌ഗോപിക്ക് കാവിജ്വരം മൂത്താല്‍ കേരള തൊഗാഡിയയുമാകും; സുരേഷ്‌ഗോപിയെ രൂക്ഷമായി വിമര്‍ശിച്ച് വീക്ഷണം മുഖപ്രസംഗം

single-img
16 January 2015

sureshവിഴിഞ്ഞം പദ്ധതി സംബന്ധിച്ച സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ നടന്‍ സുരേഷ്‌ഗോപിയെ രൂക്ഷമായി വിമര്‍ശിച്ച് വീക്ഷണം ദിനപത്രത്തിന്റെ മുഖപ്രസംഗം. അഹങ്കാരം ആള്‍രൂപം പ്രാപിച്ചാല്‍ സുരേഷ് ഗോപിയും സുരേഷ് ഗോപിക്ക് കാവിജ്വരം മൂത്താല്‍ കേരള തൊഗാഡിയയുമാകുമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

സുരേഷ് ഗോപിയോ കേരള തൊഗാഡിയയോ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിവരക്കേടിന്റെ തിടമ്പേന്തി സുരേഷ് ഗോപി ബി.ജെ.പി രാഷ്ട്രീയത്തിലെ ഗുരുവായൂര്‍ കേശവനാകാന്‍ ശ്രമിക്കുകയാണെന്നും വിഴിഞ്ഞത്ത് നടത്തിയ പ്രസംഗത്തിലൂടെ സുരേഷ് ഗോപി വര്‍ഗീയ വിഷപ്രചരണത്തില്‍ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്ക് ശിഷ്യപ്പെട്ടിരിക്കുകയാണെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.