സ്‌റ്റേഷനില്‍ വെച്ച് ഹൃദയാഘാതം വന്ന പോലീസുകാരന്റെ ജീവൻ രക്ഷിച്ചത് കള്ളന്‍

single-img
16 January 2015

Theifsaves-Police-Officerന്യൂയോര്‍ക്ക്: സ്‌റ്റേഷനില്‍ വെച്ച് ഹൃദയാഘാതം വന്ന പോലീസുകാരനെ കള്ളന്‍ രക്ഷിച്ചു. ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലാണ് സംഭവം നടന്നത്. മോഷണത്തിനിടെ പിടിയിലായ ജമാല്‍ റത്‌ലജ് എന്ന കൗമാരക്കാരനാണ് ഫ്രാങ്കല്‍ ഫോക്‌സ് എന്ന പോലീസുകാരന്റെ ജീവന്‍ രക്ഷിച്ചത്.

ജോലിക്കിടെ ഹൃദയാഘാതം സംഭവിച്ച ഫ്രാങ്കല്‍ സ്‌റ്റേഷനിലെ തറയില്‍ വീഴുന്നതു കണ്ട ജമാല്‍ ബഹളം വെച്ചും മറ്റ് പോലീസ് ഉദ്യോഗസ്ഥരെ വിവരമറിക്കുകയായിരുന്നു. പോലീസുകാരെത്തി ഉടനെ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചതിനാലാണ് ഫ്രാങ്കലിന്റെ ജീവന്‍ രക്ഷിക്കാനായതെന്ന് ഡോക്ടര്‍ പറഞ്ഞു. കൂടാതെ സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിച്ച ജമാലിനെ ആദരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസുകാര്‍.