കിരണ്‍ബേദി ബി.ജെ.പിയില്‍ ചേര്‍ന്നു; ഡെല്‍ഹിയില്‍ കെജ്‌രിവാളിനെതിരെ കിരണ്‍ബേദി മത്സരിക്കും

single-img
15 January 2015

KIRAN-BEDIമുന്‍ ഡല്‍ഹി പോലീസ് കമ്മീഷണറും സാമൂഹ്യപ്രവര്‍ത്തകയുമായ കിരണ്‍ ബേദി ബി.ജെ.പി.യില്‍ അംഗത്വം എടുത്തു. പാര്‍ട്ടി അധ്യക്ഷന്‍ അധ്യക്ഷന്‍ അമിത് ഷാ, അരുണ്‍ ജയ്റ്റ്‌ലി, ഹര്‍ഷ് വര്‍ദ്ധന്‍ എന്നിവര്‍ശക്കാപ്പം ന്യൂഡല്‍ഹിയിലെ ബി.ജെ.പി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വച്ചു നടന്ന ചടങ്ങില്‍ വേദി പങ്കിട്ടാണ് കിരണ്‍ ബേദി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ആംദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിനെതിരേ അടുത്തമാസം പത്തിന് നടക്കാനിരിക്കുന്ന ഡല്‍ഹി നിയസഭാ തെരഞ്ഞെടുപ്പില്‍ കിരണ്‍ ബേദി മത്‌സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അന്നാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തില്‍ കേജ്‌രിവാളിനൊപ്പം നേതൃത്വത്തിലുണ്ടായിരുന്ന ആളാണ് കിരണ്‍ ബേദി. നടിയും സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകയുമായ ജയപ്രദ, മുന്‍ ആംആദ്മി പാര്‍ട്ടി നേതാവ് ഷാസിയ ഇല്‍മി എന്നിവരും താമസിയാതെ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.