ക്രൂഡോയിലിന് പച്ചവെള്ളത്തിനേക്കാള്‍ വിലകുറഞ്ഞ കാര്യം കേന്ദ്രസര്‍ക്കാരിന് ആര് പറഞ്ഞുകൊടുക്കും?

single-img
15 January 2015

Oil Drumകുടിവെള്ളത്തിനെ മുന്നിലാക്കിക്കൊണ്ട് ക്രൂഡോയില്‍ വില ഇറക്കം തുടരുന്നു. ഒരു ബാരല്‍ (ഒരു ബാരല്‍ 158.98 ലീറ്റര്‍) ബ്രെന്‍ഡ് ക്രൂഡ് വില 46.71 ഡോളറാണിപ്പോള്‍. ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് എണ്ണ വില ഇപ്പോള്‍.

62.19 രൂപയാണ് ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം. അങ്ങനെ നോചക്കുകയാണെങ്കില്‍ ബാരല്‍ ക്രൂഡോയില്‍ വില 2909.87 രൂപയാണ്.

ഒരു ലീറ്റര്‍ വെള്ളത്തിന് വില 20 രൂപവെച്ച് കണക്കാക്കിയാല്‍ ഒരു ബാരല്‍ എണ്ണയ്ക്കു തുല്യമായ വെള്ളം വാങ്ങാന്‍ 3179.60 രൂപ മുടക്കണമെന്നുള്ളതാണ് സത്യം. പക്ഷേ സര്‍ക്കാര്‍ ഇറക്കുമതി തീരുവ കൂട്ടിയതോടെ എണ്ണകമ്പനികള്‍ വിലകുറയ്ക്കാതെ ഉപഭോക്താക്കള്‍ നട്ടംതിരിയുന്ന ഒരവസ്ഥയാണ് ഇന്ത്യയില്‍.