താന്‍ ലോക ഫുട്‌ബോളറാണെങ്കിലും തന്റെ മകന്‍, മെസിയുടെ കടുത്ത ആരാധകനാണെന്ന് ക്രിസ്റ്റിയനോ റൊണാള്‍ഡോ

single-img
15 January 2015

Real Madrid's Ronaldo stands with his son Cristiano Ronaldo Jr after winning FIFA Ballon d'Or 2014 in Zurichക്രിസ്റ്റിയാനോ റെണാള്‍ഡോ ലോക ഫുട്‌ബോളറാണെങ്കിലും സ്വന്തം മകന്റെ ആരാധന ലോകഫുട്‌ബോളില്‍ റൊണാള്‍ഡോയുടെ എതിരാളിയായ മെസ്സിയോടാണെന്ന് റൊണാള്‍ഡോയുടെ തശന്ന വെളിപ്പെടുത്തല്‍. ലോകജേതാവിനുള്ള ഫിഫ ബലണ്‍ ഡി ഓര്‍ പുരസ്‌കാര ചടങ്ങിനിടെ മെസ്സിയും റൊണാള്‍ഡോയും കണ്ടുമുട്ടിയപ്പോഴാണ് ഇീ ചര്‍ച്ച നടന്നത്.

റൊണാള്‍ഡോയും ഭാര്യയും മകന്‍ റൊണാള്‍ഡോ ജൂനിയറും പുരസ്‌കാര വേദിയുടെ സമീപത്ത് ഇരിക്കുന്ന സമയത്ത് മെസ്സി കടന്ന് വന്നപ്പോള്‍ ക്രിസ്റ്റിയാനോ തന്റെ മകനെ മെസ്സിയുടെ അടുത്തേക്ക് പറഞ്ഞ് വിടുകയായിരുന്നു. കൂട്ടത്തില്‍ എന്റെ മകന്‍ നിന്റെ എല്ലാ വീഡിയോയും ഇന്റര്‍നെറ്റിലൂടെ കാണാറുണ്ടെന്നും നിന്റെ വലിയ ആരാധകനാണ് അവനെന്നും ക്രിസ്റ്റിയാനോ മെസ്സിയോട് വെളിപ്പെടുത്തി.

മെസിയെ നേരിട്ട് കണ്ട റൊണാള്‍ഡോ ജൂനിയര്‍ നാണം കുണുങ്ങി നിന്നപ്പോള്‍ നിന്റെ സൂപ്പര്‍ ഹീറോയെ കണ്ടപ്പോള്‍ നാണിച്ച് നില്‍കാതെ അടുത്തേക്ക് ചെല്ല് എന്ന കമന്റും റൊണാള്‍ഡോ തന്റെ ജൂനിയറോട് പറഞ്ഞു.