അധികാരം നിലനിര്‍ത്താന്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ചുവെന്ന വാര്‍ത്ത രാജപക്‌സെ നിഷേധിച്ചു

single-img
14 January 2015

president-rajapakseതെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നുറപ്പായപ്പോള്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ചുവെന്ന വാര്‍ത്ത സ്ഥാനമൊഴിഞ്ഞ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സെ നിഷേധിച്ചു. തെരഞ്ഞെടുപ്പു ഫലം പൂര്‍ണമായി പുറത്ത് വരുന്നതിനു മുമ്പ് താന്‍ തോല്‍വി സമ്മതിച്ചിരുന്നുവെന്നും മറിച്ചുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ പ്രസിഡന്റിന് എല്ലാവിധ ആശംസകളും നേരുന്നതായും രാജപക്‌സെ പറഞ്ഞു.

പുതിയ പ്രസിഡന്റ് മൈത്രിപാല്‍ സിരിസേനയുടെ വക്താവാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നായപ്പോള്‍ പട്ടാളത്തെ ഉപയോഗിച്ച് രാജപക്‌സെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ചതായി ആരോപിച്ചത്.