കടല്‍ക്കൊലഡക്കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന് മടങ്ങിവരാന്‍ സുപ്രീം കോടതി മൂന്ന് മാസം കൂടി നല്കി

single-img
14 January 2015

italian_marinesകടല്‍ക്കൊല കേസിലെ പ്രതികളില്‍ ഒരാളായ ഇറ്റാലിയന്‍ നാവികന്‍ മാസിമിലിയാനൊ ലെത്തോറെയ്ക്ക് മടങ്ങിയെത്താന്‍ മൂന്ന് മാസം കൂടി സുപ്രീം കോടതി സമയം നീട്ടി നല്കി. നാവികന് മടങ്ങിയെത്താന്‍ സമയം നീട്ടി നല്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

ചികിത്സയുടെ ഭാഗമായി ഇറ്റലിയിലേയ്ക്ക് പോയ നാവികന് മാനുഷിക പരിഗണന കണക്കിലെടുത്ത് മൂന്ന് മാസം കൂടി സമയം നല്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. പക്ഷേ ഇക്കാര്യത്തില്‍ ഇറ്റാലിയന്‍ സ്ഥാനപതിയുടെ സത്യവാങ്മൂലം വാങ്ങണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ആരോഗ്യസ്ഥിതി പരിഗണിച്ച് കുറച്ചുകാലംകൂടി ഇറ്റലിയില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാവികന്‍ സുപ്രീം കോടതിയെ സമീപിച്ചത്.