സ്വന്തം ആവശ്യത്തിനായി താമസിക്കുന്നിടത്ത് കഞ്ചാവ് കൃഷിചെയ്ത അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി

single-img
14 January 2015

Ganjaഒഡിഷ, ബംഗാള്‍ എന്നീസ്ഥലങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ താമസിക്കുന്ന യാക്കരയിലെ അവരുടെ താമസസ്ഥലത്തുനിന്നും കഞ്ചാവുകൃഷി പോലീസ് പിടികൂടി. പത്തുകിലോ തൂക്കംവരുന്ന പൂര്‍ണവളര്‍ച്ചയെത്തിയ കഞ്ചാവുചെടികള്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ പുതിയ വാട്ടര്‍ടാങ്ക് നിര്‍മിക്കുന്ന സ്ഥലത്തിന് കിഴക്കുവശമുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തിനടുത്തുനിന്നാണ് പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.

ഇവര്‍ സ്വന്തം ഉപയോഗത്തിനായാണ് കഞ്ചാവുചെടികള്‍ വളര്‍ത്തിയതെന്ന് പോലീസിനോട് പറഞ്ഞു. ഇതിനുമുമ്പ് ഇടുക്കി, തൃശ്ശൂര്‍, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളിലെ തൊഴിലാളികളുടെ താമസസ്ഥലത്തു നിന്നും കഞ്ചാവ് കൃഷി പോലീസ് പിടികൂടിയിട്ടുണ്ട്.