സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് പുസ്തകോത്സവം തുടങ്ങി

single-img
14 January 2015

schoolകോഴിക്കോട്: 53-)മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു നഗരത്തിലെത്തുന്നവരെ വരവേല്‍ക്കാന്‍ കേരളഭാഷാ ഇന്‍സ്റ്റിറ്യൂട്ട് പുസ്തകോത്സവം ഒരുങ്ങി. പൊലീസ് ക്ലബില്‍ ഒരുക്കിയിരിക്കുന്ന പുസ്തകോത്സവം മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. മാപ്പിള സംഘകല, ഹൃദയം ഒരു സംഗീതോപകരണമാണ്,  തിരുവാതിരക്കളി അരങ്ങ് അനുഷ്ഠാനം പാട്ടുകള്‍ എന്നീ പുസ്തകങ്ങള്‍ മന്ത്രി പ്രകാശനം ചെയ്തു. കമാല്‍ വരദൂര്‍, ഡോ. സുധാ കൃഷ്ണനുണ്ണിരാജ എന്നിവര്‍ ഏറ്റുവാങ്ങി.

നവംബര്‍ 14ന് ശിശുദിനത്തില്‍ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാം പ്രകാശനം ചെയ്ത 109 ശാസ്ത്ര പുസ്തകങ്ങളുള്‍പ്പെടെ 3500 ടൈറ്റിലുകള്‍ പുസ്തകോത്സവത്തിലുണ്ട്.  കേരള ഭാഷാ നിഘണ്ടു,മലയാളം – സംസ്‌കൃതം, മലയാളം – തമിഴ് നിഘണ്ടുക്കള്‍, നാടോടി, ആദിവാസി, ഭാഷാശാസ്ത്രം, ചിത്രകല തുടങ്ങിയ വിഷയാധിഷ്ഠിത നിഘണ്ടുക്കള്‍. കൂടാതെ കൃഷി, നാനോ ടെക്‌നോളജി, ടൂറിസം, ബയോ മെട്രിക്‌സ്, ജീവശാസ്ത്രം തുടങ്ങിയ മേഖലകളിലെ നിരവധി പുസ്തകങ്ങളുമുണ്ട്. 20 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കിഴിവിലാണ് പുസ്തകങ്ങള്‍ വില്‍ക്കുന്നത്. രാവിലെ 9.30 മുതല്‍ രാത്രി എട്ടു മണിവരെയാണ് പ്രവേശനം. ജനുവരി 21 നു സമാപിക്കും.