അലഞ്ഞുതിരിയുന്ന കാളകള്‍ വീട്ടില്‍ വളര്‍ത്തുന്ന എരുമകളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുന്നത് തടയണമെന്ന് ജില്ലാകളക്ടറോട് ഖാപപ്പ് പഞ്ചായത്ത്

single-img
13 January 2015

haryanaഹരിയാനയിലെ ഭിവാനി ജില്ലയില്‍ അലഞ്ഞുതിരിയുന്ന കാളകള്‍ വീട്ടില്‍ വളര്‍ത്തുന്ന എരുമകള്‍ക്ക് നേരെ സദാചാരലംഘനം നടത്തുന്നുവെന്നാരോപിച്ച് ഖാപ് പഞ്ചായത്ത് രംഗത്ത്. കാളകള്‍ എരുമകളുമായി ‘പ്രകൃതിവിരുദ്ധ ലൈംഗിക’ ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെതിരെ നടപടി വേണമെന്നാണ് ഖാപ്പ് പഞ്ചായത്തിന്റെ ആവശ്യം. ഈ ബന്ധത്തിലൂടെ ഗര്‍ഭം ധരിച്ച എരുമകളെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം വരുത്തേണ്ട സ്ഥിതിയിലാണണ് കര്‍ഷകരെന്നും സാദാചാര പ്രശ്‌നത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ കളക്ടറുടെ വീട് ഉപരോധിക്കുമെന്നും കര്‍ഷകര്‍ ഭീഷണി മുഴക്കിടയിട്ടുണ്ട്.

അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍ ലക്ഷങ്ങള്‍ ചെലവാക്കി കര്‍ഷകര്‍ വളര്‍ത്തിയെടുത്ത വിളകള്‍ നശിപ്പിക്കുകയും തങ്ങളുടെ എരുമകളെ ‘പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുന്നു’വെന്നുമാണ് ഇവര്‍ പരാതലി നല്‍കിയിരിക്കുന്നത്്. ഇക്കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ധനാന ഗ്രാമത്തില്‍ കഴിഞ്ഞ നാലിന് ഖാപ് മഹാപഞ്ചായത്ത് വിളിച്ചു ചേര്‍ത്തിരുന്നു. വിളകള്‍ നശിപ്പിക്കുന്ന കാളകള്‍ വളര്‍ത്ത് എരുമകളുമായി ഇണചേരുന്നതിനാല്‍ എരുമകള്‍ ഗര്‍ഭം ധരിക്കുന്നുവെന്നും ഇവയെ ഗര്‍ഭഛിദ്രം വരുത്താന്‍ ഭാരിച്ച ചെലവാണെന്നും പറഞ്ചായത്ത് ആരോപിക്കുന്നു.

ഈ മാസം 14നകം ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ എരുമകളുമായി ഭിവാനി ജില്ലാ കളക്ടറുടെ വസതി ഉപരോധിക്കുമെന്ന് ഗ്രാമവാസികള്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇത്തരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കളക്ടറും പറഞ്ഞു.