ഇന്ത്യയിലെ മുസ്ലീങ്ങള്‍ പാകിസ്ഥാനിലെ ഷിയാക്കളേക്കാലും സുരക്ഷിതരാണെന്ന് ദലൈലാമ

single-img
13 January 2015

Dalai-Lamaദലിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ ഇന്ത്യയില്‍ അക്രമണം നടക്കുന്നുവെങ്കിലും ഇന്ത്യയിലെ മുസ്ലിംങ്ങള്‍ പാകിസ്താനിലെ ഷിയാക്കളെക്കാള്‍ സുരക്ഷിതത്വം അനുഭവിക്കുന്നുണ്ടെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. തന്റെ 16മത് വയസ്സില്‍ ഇന്ത്യയില്‍ അഭയാര്‍ത്ഥിയായി എത്തിയ തനിക്ക് ഈ രാജ്യം എല്ലാവിധ സ്വാതന്ത്രവും അവസരവും നല്‍കിയെന്നും ദലെലാമ കൂട്ടിച്ചേര്‍ത്തു. പ്രസിഡന്‍സി സര്‍വ്വകലാശാലയില്‍ ലോകസമാധാനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ മാര്‍ക്‌സിസ്റ്റ് ആശയത്തില്‍ വിശ്വസിക്കുന്നവനാണെന്നും മാര്‍ക്‌സിസത്തിന്റെ സാമ്പത്തിക സാമൂഹിക സിദ്ധാന്തങ്ങള്‍ തന്നെ ആകര്‍ഷിക്കുന്നതായും ഇതിലൂടെ പാവപ്പെട്ടവനും പണക്കാരനും തമ്മിലുളള അന്തരം കുറക്കാന്‍ സാധിക്കുമെന്നും ദലൈലാമ പറഞ്ഞു.

ഇന്ത്യയില്‍ മുതലാളിത്ത രാജ്യങ്ങളില്‍ പാവപ്പെട്ടവനും പണക്കാരനും തമ്മില്‍ അന്തരം വര്‍ധിച്ചുവരുകയാണെന്നും എന്നാല്‍ മാര്‍ക്കിസിസത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും ഇടയില്‍ വിഭവങ്ങള്‍ സമമായാണ് വിതരണം ചെയ്യുന്നതെന്നും ആ ഒരു രീതിയാണ് തന്നെ ആകര്‍ഷിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു.