പ്രവാചകന്റെ കാര്‍ട്ടൂണുമായി ഷാര്‍ളി എബ്‌ഡോ വീണ്ടും എത്തുന്നു

single-img
13 January 2015

Sharliപ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ കഴിഞ്ഞയാഴ്ച ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ഷാര്‍ളി എബ്‌ഡോയുടെ ആസ്ഥാനത്തുണ്ടായ വെടിവയ്പില്‍ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി ഷാര്‍ളി എബ്‌ഡോയുടെ പുതിയ പതിപ്പ് പുറത്തിറങ്ങുന്നു.

ബുധനാഴ്ച പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പിലാണ് പ്രവാചകന്റെ കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തുകയെന്ന് മാസികയുടെ അഭിഭാഷകന്‍ റിച്ചാര്‍ഡ് മല്‍ക്ക അറിയിച്ചു. പതിനാറ് ഭാഷകളിലാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുക. മാസികയുടെ മുപ്പതുലക്ഷം കോപ്പികള്‍ പുറത്തിറക്കുമെന്നും തീവ്രവാദികളുടെ ഭീഷണിക്കു മുമ്പില്‍ തങ്ങള്‍ കീഴടങ്ങില്ലെന്നും അദ്ദേഹം അറിയിച്ചു.