ഐ.എസ്‌.ആര്‍.ഒയ്‌ക്ക് നാസയുടെ പുരസ്‌ക്കാരം

single-img
13 January 2015

nasaഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്‌.ആര്‍.ഒയ്‌ക്ക് നാസയുടെ സ്‌പെയ്‌സ് പയനിയര്‍ പുരസ്‌ക്കാരം.ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വാ ദൗത്യം വിജയിപ്പിച്ചതിന്റെ അംഗീകാരമായാണ്‌ പുരസ്‌ക്കാരം നല്‍കിയത്‌. ഈ വര്‍ഷം മെയ്‌ 20 മുതല്‍ 24 വരെ കാനഡയില്‍ നടക്കാനിരിക്കുന്ന ആനുവല്‍ ഇന്റര്‍നാഷ്‌ണല്‍ സ്‌പെയ്‌സ് ഡവലപ്പ്‌മെന്റ്‌ കോണ്‍ഫ്രണ്‍സില്‍ വച്ച്‌ ഐ.എസ്‌.ആര്‍.ഒ പ്രതിനിധിക്ക്‌ അവാര്‍ഡ്‌ സമ്മാനിക്കും.
ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വ പര്യവേക്ഷണ ദൗത്യം വിജയത്തിലെത്തിച്ചുവെന്ന അപൂര്‍വ്വ നേട്ടമാണ്‌ ഐ.എസ്‌.ആര്‍.ഒയെ പുരസ്‌ക്കാരത്തിന്‌ അര്‍ഹരാക്കിയതെന്ന്‌ നാസ വ്യക്‌തമാക്കി.