ബാഴ്‌സ‌ലോണ ക്ലബ് വിടുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ലയണല്‍ മെസി

single-img
13 January 2015

messiമെസിയുടെ ക്ലബ് മാറ്റത്തെ കുറിച്ചുള്ള ദിവസങ്ങള്‍ നീണ്ട് നിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. ബാഴ്‌സ‌ലോണ ക്ലബ് വിടുമെന്ന വാര്‍ത്ത  അടിസ്ഥാനരഹിതമാണെന്ന് ലയണല്‍ മെസി. താന്‍ തല്‍ക്കാലം ക്ലബ് വിടില്ലെന്നും, പുറത്ത് വരുന്ന വാര്‍ത്തകള്‍ എല്ലാം പച്ചക്കള്ളമാണെന്നും മെസി വ്യക്തമാക്കി.

ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി മാനേജ്‌മെന്റുകളോട് താന്‍ സംസാരിച്ചെന്ന വാര്‍ത്ത താനും കേട്ടെന്നും. എന്നാല്‍ അത്തരത്തില്‍ പരക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും. എല്ലാവരും സത്യമറിയണമെന്നും. ഈ വാര്‍ത്തകള്‍ താന്‍ നിരസിക്കുകയാണെന്നും.  മെസി പറഞ്ഞു.

ടീമില്‍ തന്റെ സ്ഥാനം നിലനിര്‍ത്താന്‍ ഒരു ഡിമാന്‍ഡും ഉയര്‍ത്തിയിട്ടില്ല. കാരണം  ബാഴ്‌സ വിടണമെന്ന ആഗ്രഹം ഒരിക്കലും തോന്നിയിട്ടില്ല.  ഇപ്പോഴെങ്കിലും എന്നോട് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചതിന് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.